കണ്ണൂർ വനിതാ ജയിലില്‍ തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടി; ഒരാൾ പിടിയിലായത് തൃശ്ശൂരിൽ നിന്ന്

കണ്ണൂർ. വനിതാ ജയിലില്‍ തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടി. ലഹരി വില്‍പന കേസിലെ പ്രതികളായ റോഷ്‌നി സാവിയോ, റുബൈദ എന്നിവരില്‍ നിന്നാണ് 0.30 ഗ്രാം എംഡിഎംഎ പിടികൂടിയത്.

ഇരുവരും ലഹരി വില്‍പ്പന കേസുകളിലെ പ്രതികളാണ്. റോഷ്‌നി സാവിയോ ആറ് ദിവസം മുമ്പും, റുബൈദ രണ്ട് ദിവസം മുമ്പുമാണ് ജയിലിലെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പ്രതികളെ കേസുമായി ബന്ധപ്പെട്ട് ന്യൂമാഹി കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടർന്ന് തിരിച്ച്‌ ജയിലില്‍ എത്തിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികള്‍ വെള്ളം കുടിക്കാൻ ഗ്ലാസെടുത്തപ്പോള്‍ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

ആറ് ദിവസം മുമ്പ് കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നിന്നും 194 എംഡിഎംഎയുമായി രണ്ട് ഉളിക്കല്‍ സ്വദേശികള്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ റോഷ്നിയാണ് തങ്ങള്‍ക്ക് ലഹരി മരുന്ന് എത്തിച്ചതെന്ന് മൊഴി നല്‍കി. തുടർന്ന് ഇരട്ടി പൊലീസ് തൃശൂരില്‍ നിന്നും അതിസാഹിസകമായി റോഷ്നിയെ പിടികൂടുന്നത്. ഒരു പോക്സോ കേസില്‍ പ്രതിയാണ് റോഷ്നി. ഇവരുടെ യഥാർത്ഥ പേര് സാബിറ എന്നാണെന്ന് പൊലീസ് പറഞ്ഞു. അന്താരാഷ്ട്ര ലഹരി സംഘവുമായി ബന്ധമുണ്ട് ഇവർക്കെന്നും പൊലീസ് അറിയിച്ചു.

ന്യൂമാഹിയില്‍ നിന്നാണ് റുബൈദയെ ലഹരിയുമായി പിടികൂടിയത്. റുബൈദയും ആണ്‍സുഹൃത്തും ന്യൂമാഹിയിലെ വാടക വീട് കേന്ദ്രീകരിച്ച്‌ ലഹരി കച്ചവടം നടത്തി വരവെയാണ് പിടിയിലായത്. ഇരുവരും എങ്ങനെയാണ് ജയിലിലേക്ക് എംഡിഎംഎ കടത്തിയതെന്ന് പൊലീസ് പരിശോധിച്ച്‌ വരികയാണ്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading