
തൃശൂർ. ഇരിങ്ങാലക്കുട കാട്ടൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാട്ടൂർ കാറളം മൃഗാശുപത്രിക്ക് സമീപം പെരുമ്പിള്ളി വീട്ടിൽ വിജയന്റെ ഭാര്യ സാവിത്രിയാണ് (79) മരിച്ചത്. ഇന്നലെ വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി വീടിന്റെ വാതിൽ തുറക്കാത്തത് കണ്ട് അടുത്തുള്ള വീട്ടിലെ ബന്ധുവിനെ വിളിച്ചുവരുത്തി വീട് തുറന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ സാവിത്രിയെ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. ദേഹത്തുണ്ടായിരുന്ന. ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. നാടോടികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കാട്ടൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply