
തിരുവനന്തപുരം: സംസ്ഥാനത്ത് മസ്റ്ററിങ് പൂർത്തിയാക്കാത്ത സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ് സമയപരിധി നീട്ടിയതായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിങ് ആണ് 31 വരെ സമയപരിധി ദീർഘിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിങ് കഴിഞ്ഞ ദിവസം അവസാന തീയതി കഴിഞ്ഞിരുന്നു. സെപ്റ്റംബർ 30 വരെയാണ് മസ്റ്ററിങ്ങിന് അനുവദിച്ചിരുന്ന സമയം. എന്നാൽ സംസ്ഥാനത്താകെ പതിനായിരക്കണക്കിന് ആളുകളാണ് ഇനിയും മസ്റ്ററിങ് ചെയ്യാത്തവരായി ഉള്ളത്. ഇത് പരിഗണിച്ചാണ് സമയം നീട്ടിയത്.
അക്ഷയ കേന്ദ്രങ്ങളിലെത്തി 30 രൂപ അടച്ച് ബയോമെട്രിക് മസ്റ്ററിങ് നടത്താം. കിടപ്പു രോഗികൾക്കും മറ്റും വീടുകളിലെത്തി മസ്റ്ററിങ്ങിന് 50 രൂപ യാണ് ഫീസ്.

Leave a Reply