
തൃശൂർ: ബൈക്ക് മോഷ്ടിച്ച് നഗരത്തിൽ പിടിച്ചുപറി നടത്തിയ നേപ്പാൾ സ്വദേശി പിടിയിൽ. നേപ്പാൾ ജാപ്പ സ്വദേശി അജാദ് മിയ(36) എന്നയാളെയാണ് തൃശൂർ ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തത്. ജോലിതേടി ഒരു മാസം മുമ്പാണ് ഇയാൾ കുടുംബസമേതം തൃശൂരിലെത്തിയത്.
ദിവാൻജിമൂലയിൽനിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി, ഈ വാഹനത്തിലെത്തി കോലഴിയിൽ വഴിയാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. ബാഗിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈൽ ഫോണും കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രസ് ക്ലബിനു സമീപത്തു നിന്നാണു പൊലിസും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply