
തൃശൂർ. ദേശീയപാത നന്തിക്കരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു കാർ യാത്രികൻ മരിച്ചു. ഒല്ലൂർ റെയിൽവേ സ്റ്റേഷന് എതിർവശം പാലിയേക്കര ഷോണിയുടെ മകൻ റിച്ചാർഡ് (23) ആണ് മരിച്ചത്. ഒക്ടോബർ മൂന്നിന് റിച്ചാർഡും സുഹൃത്തും കൂടി കാറിൽ പോകുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച്ച രാവിലെ എട്ടോടെ റിച്ചാർഡ് മരിച്ചു. സംസ്കാരം ഇന്ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ.

Leave a Reply