
എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലൻപടിയിൽ തെരുവുനായ കടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കിടപ്പു രോഗി മരിച്ചു. കിഴക്കേ പുരയ്ക്കൽ ദേവദാസൻ (56) ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് 12നാണ് മാതാവ് കാർത്യായനിയെയും ദേവദാസനെയും തെരുവുനായ കടിച്ചത്. കാർത്യായനി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.
നായയുടെ ആക്രമണത്തിൽ ദേവദാസന്റെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റു. ദിവസങ്ങളോളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നടത്തി. ആഹാരംപോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. വീട്ടിൽ വച്ച് ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ്. പരേ തനായ കുഞ്ഞുമോന്റെ മകനാണ് ദേവദാസൻ.

Leave a Reply