പത്താംതരം തുല്യതാപരീക്ഷ നവംബർ 28 മുതൽ

തിരുവനന്തപുരം: 2026 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ ഡിസംബർ 13 വരെ നടത്തും. പരീക്ഷാ ഫീസ് ഒക്ടോബർ 23 വരെ പിഴയില്ലാതെയും ഒക്ടോബർ 27 വരെ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെ) അടയ്ക്കാം. അപേക്ഷകർ നേരിട്ട് ഓൺലൈനായി രജിസ്ട്രേഷനും കൺഫർമേഷനും നടത്തണം.

കൺഫർമേഷൻ നൽകിയതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതത് പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിവരങ്ങൾക്ക്: xequivalency.kerala.gov.in.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading