
തൃശ്ശൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ ഒരു കിലോയിലധികം കഞ്ചാവും ഏകദേശം 40 ഗ്രാം ബ്രൗൺ ഷുഗറും കണ്ടെത്തി. റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് ആർഎംഎസ് ഓഫീസിന് സമീപത്തുനിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സർക്കിൾ ഇൻസ്പെക്ടർ അൻഷാദ് ബഷീറിന്റെ നേതൃത്വത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.

Leave a Reply