
തൃശ്ശൂർ: പേരാമംഗലത്ത് ബസിൽ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ മാല കവർന്ന കേസിൽ യുവതി പിടിയിലായി. മധുര സ്വദേശിനി നന്ദിനി (25) യാണ് മധുരയിലെ ഒളിത്താവളത്തിൽനിന്ന് പേരാമംഗലം പോലീസിന്റെ പിടിയിലായത്.
മുഖം മറച്ചാണ് യുവതി മോഷണം നടത്തിയത്. ഇതോടെ തെളിവുകൾ ലഭിക്കാതെ കേസ് തെളിയിക്കാനാകില്ലെന്ന് കരുതിയ സംഭവത്തിൽ പൊലീസിന്റെ അന്വേഷണ മികവിലാണ് പ്രതിയെ കണ്ടെത്തിയത്.

Leave a Reply