
തൃശ്ശൂർ. നവരാത്രി ആഘോഷങ്ങളില് പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് തൃശൂരിലെത്തും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷമുള്ള വിജയ്യുടെ ആദ്യ കേരള സന്ദർശനമാണിത്. കല്യാണ് ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ തൃശൂരിലെ വസതിയില് നടക്കുന്ന നവരാത്രി ആഘോഷങ്ങളിലാണ് വിജയ് പങ്കെടുക്കുക.
തമിഴ്നാട് മുഖ്യമന്ത്രിയെന്ന നിലയില് വിജയ് പങ്കെടുക്കുന്നത് ഇത്തവണത്തെ ആഘോഷങ്ങള്ക്ക് പ്രത്യേക ശ്രദ്ധ നേടിക്കൊടുക്കുന്നുണ്ട്. സന്ദർശനത്തോടനുബന്ധിച്ച് തൃശൂരിലും പരിസരങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply