ഇടുക്കിയിൽ ഇന്ന് ഹർത്താൽ

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ ജില്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കും. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ കെഡസ്ട്രല്‍ മാപ്പിലെ അവ്യക്തത നീക്കുക, സിഎച്ച്‌ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുളള നീക്കം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.

വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവിശ്യ സര്‍വ്വീസുകള്‍, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികള്‍, റവന്യൂ കായികമേള, പിആര്‍ഡിഎസ് പരിപാടിക്കായി പോകുന്ന വാഹനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് നടക്കേണ്ടിയിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading