
തൃശൂർ . കെടിഡിസി യിൽ അസിസ്റ്റന്റ് മാനേജരാക്കാമെന്ന് വിശ്വസിപ്പിച്ച് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. തിരുവനന്തപുരം സ്വദേശി വിനീഷ് (38) ആണ് മതിലകം പോലീസിന്റെ പിടിയിലായത്. ജോലി ഉറപ്പാക്കാമെന്ന് പറഞ്ഞ് വ്യാജ അഭിമുഖം നടത്തിയായിരുന്നു തട്ടിപ്പ്. കെടിഡിസി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ വിനീഷാണ് യുവാവിന്റെ അഭിമുഖം നടത്തിയത്.
2024 ജൂൺ മുതൽ 2025 മാർച്ച് വരെ പലതവണകളിലായി 19 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. കേസിലെ പ്രധാന പ്രതിയായ ഷാനീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫോൺ ഉപയോഗിക്കാതെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിനീഷിനെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് പിടികൂടിയത്.

Leave a Reply