
അന്നമനട: പെട്രോൾ അടിച്ചശേഷം പണം ആവശ്യപ്പെട്ട ജീവനക്കാരനെ മർദിച്ച കേസിൽ മൂന്നുപ്രതികളെ മാള പൊലിസ് പിടികൂടി. വലിയപറമ്പ് കുരുവിലശേരി സ്വദേശി രോഹിത് (18), പൊയ്യ പൂപുത്തി സ്വദേശി ഷിജുകുമാർ (24), വലിയപറമ്പ് സ്വദേശി തൻസീർ (28) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 11.40ഓടെ അന്നമനടയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലായിരുന്നു സംഭവം. 100 രൂപയ്ക്ക് പെട്രോൾ അടിച്ചശേഷം പണംനൽകാതെ പോകാൻ ശ്രമിച്ച സംഘത്തെ തടഞ്ഞ് പണം ആവശ്യപ്പെട്ട ജീവനക്കാരനായ അന്നമനട കുറുപ്പംപടി വീട്ടിൽ അനീഷിനെ മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് കേസ്. ആക്രമണത്തിൽ ചെവിക്ക് സാരമായി പരിക്കേറ്റ അനീഷ് മാള ഗവ.ആശുപത്രിയിൽ ചികിത്സ തേടി.
വാളൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്നാണ് രോഹിതിനെ പിടികൂടിയത്. ജോലിചെയ്യുന്ന ഫാമിൽനിന്ന് ഷിജുകുമാറിനെയും ആലത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന തൻസീറിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു.

Leave a Reply