കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കാസർഗോഡ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ. കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നു കാണാതായ സ്‌കൂൾ വിദ്യാർത്ഥിയെ കാസർഗോഡ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വേമ്പല്ലൂർ സ്‌കൂളിലെ വിദ്യാർത്ഥി അഴിക്കോട് താപ്പിലെ ടിഎം അബ്ദുൽ നിഹാൽ ആണ് മരിച്ചത്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബുധനാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് വിദ്യാർത്ഥി കാസർകോട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാത്രി എട്ടുമണിക്ക് ലോഡ്ജിലെ ജീവനക്കാരൻ റൂമിൽ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ലോഡ്ജ് മുറിയിൽ നിന്നു ലഭിച്ച തിരിച്ചറിയൽ കാർഡ് കണ്ടാണ് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞത്. അതേ സമയം നിഹാലിനെ കാണാതായതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ബുധനാഴ്ച രാവിലെ 6.15ന് കൊടുങ്ങല്ലൂരിലുള്ള ട്യൂഷൻ സെൻററിലേക്ക് പോയതായിരുന്നു നിഹാൽ. എന്നാൽ ട്യൂഷൻ സെന്ററിൽ എത്തുകയോ, തിരികെ വീട്ടിലോ എത്തിയിരുന്നില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading