
മണ്ണുത്തി. യുപിഐ അധിക ചാർജ് ഈടാക്കുന്നതിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണ്ണുത്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയം നടത്തി. മണ്ണുത്തി ഏരിയ സെക്രട്ടറി വർഗീസ് തെക്കേക്കര ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബാബു കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി ഐ മുദാസർ, മണ്ണത്തി യൂണിറ്റ് പ്രസിഡന്റ് വി ജി ജിജോ, വ്യാപാരം മിത്ര കോർഡിനേറ്റർ റോയ്, ഏരിയ ട്രഷറർ മേജോ, ബിപിഒഎസ് മണ്ണത്തി ഏരിയ സെക്രട്ടറി ബീന വിൽസൺ എന്നിവർ സംസാരിച്ചു.

Leave a Reply