കയ്പമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

തൃശൂർ: ദേശീയപാതയിൽ കയ്പമംഗലം പന്ത്രണ്ടിൽ റോഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിലേക്ക് കാർ ഇടിച്ച് അപകടം. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. പൈപ്പ് പൊട്ടിയത് നന്നാക്കിയശേഷം റോഡിൽ തടസ്സം സ്ഥാപിച്ചിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. വടക്കുഭാഗത്തുനിന്ന് വന്ന ടാങ്കർ റോഡിലെ തടസ്സം കണ്ട് പെട്ടെന്ന് നിർത്തി. പിന്നാലെ വന്ന കാർ ടാങ്കറിലിടിക്കുകയും നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങി നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading