മയിലാട്ടുംപാറ പുഴയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മയിലാട്ടുംപാറ: തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ 2026–2027 വാർഷിക പദ്ധതിയുടെ ഭാഗമായി മയിലാട്ടുംപാറ പട്ടിലുംകുഴി പാലത്തിന് സമീപത്തെ പുഴക്കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അമിത ചൂഷണം തുടങ്ങിയ കാരണങ്ങളാൽ പുഴകളിലെ മത്സ്യലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. മഞ്ഞക്കൂരി, കാർപ്പ് ഇനങ്ങളിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് പുഴയിൽ നിക്ഷേപിച്ചത്.

ശനിയാഴ്ച രാവിലെ 10ന് നടന്ന ചടങ്ങിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. രാജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഐ. സജിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. വിനയൻ മുഖ്യാതിഥിയായി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ സുരേഷ് പദ്ധതി വിശദീകരിച്ചു.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന വർഗീസ്, പഞ്ചായത്തംഗം സ്വപ്ന രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം. ജോയ്നി ജേക്കബ് നന്ദി പറഞ്ഞു. നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading