കണ്ണാറ സ്‌കൂളിൽ റോബോട്ടിക്‌സ് ക്ലാസുകൾ ഉദ്ഘാടനം ചെയ്തു

കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ റോബോട്ടിക്‌സ് ക്ലാസുകളുടെ ഉദ്ഘാടനം ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ റിട്ടയേർഡ് സയന്റിസ്റ്റ് ഡോക്ടർ ടി.ആർ ഗോവിന്ദൻകുട്ടി നിർവഹിച്ചു. സ്‌കൂൾ പിടിഎ പ്രസിഡൻറ് എം. ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. റോബോട്ടിക്‌സിന്റെ പ്രവർത്തനരീതി പ്രദർശിപ്പിക്കുന്നതിനായി സെൻസ് തിങ്ക് ആക്ട് റോബോ ടെക്‌നോളജിസിലെ അമൽ ഷാജി ഡെമോ ക്ലാസ് എടുത്തു. ഹെഡ്മാസ്റ്റർ സി.ജെ സൈജു സ്വാഗതം പറഞ്ഞു. സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റി പാണഞ്ചേരി സർവീസ് സഹകരണ സൊസൈറ്റി സെക്രട്ടറി ജോജു, ഒഎസ്എ കമ്മിറ്റി അംഗം കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. ശരത്ത് മാസ്റ്റർ നന്ദി പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading