ഒരുകോടിയുടെ മുക്കുപണ്ടം തട്ടിപ്പ്: പ്രതി പിടിയിൽ

കൊച്ചി: പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പാലാരിവട്ടം ശാഖയിൽ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി അൽത്താഫിനെ (29) യാണു ബംഗളൂരുവിൽ നിന്ന് പാലാരിവട്ടം പൊലിസ് പിടികൂടിയത്. കേസിലെ നാലാംപ്രതിയാണ് ഇയാൾ.

കഴിഞ്ഞ ജൂണിലാണ് 14 തവണയായി 116 മുക്കുപണ്ടം വളകൾ സ്വർണമെന്ന വ്യാജേന പണയപ്പെടുത്തി പണം തട്ടിയത്. ആഭരണങ്ങൾ പണയപ്പെടുത്തിയ കണ്ണൂർ ഇരിക്കുർ സ്വദേശി വിഷ്ണു (31), വയനാട് സുൽത്താൻ ബത്തേരി സ്വദേശി ടി. ആർ. രാഹുൽ (39) എന്നിവരെ വീണ്ടും മുക്കുപണ്ടം പണയപ്പെടുത്താനെത്തിയപ്പോൾ ജീവനക്കാർ തടഞ്ഞുവച്ച് പൊലി സിന് കൈമാറിയിരുന്നു.

വ്യാജ ആഭരണങ്ങൾ നിർമിച്ചു നൽകിയ കോതമംഗലം സ്വദേശി ഷിനോജ് (42), ആഭരണങ്ങൾ നിർമിക്കാൻ ഷിനോജിനെ ചുമതലപ്പെടുത്തിയ ഇടുക്കി സ്വദേശികളായ അർഷാൽ ഇസ്മായിൽ (32), ലിബിൻ സേവ്യർ (34) എന്നിവർ തുടരന്വേഷണത്തിലും പിടിയിലായി. അൽത്താഫും ലിബിൻ സേവ്യറും അർഷാലും ചേർന്നാണ് ആഭരണങ്ങൾ നിർമിക്കാൻ ഷിനോജിനെ ഏൽപ്പിക്കുന്നത്.

തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് മുങ്ങിയ അൽത്താഫ് ബംഗളൂരുവിലെത്തി മൊബൈൽ ഷോപ്പിൽ ജോലി ചെയയ്തുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading