കോരംകുളം ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ

തെക്കുംപാടം. കോരംകുളം ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നു. ദുർഗ്ഗാഷ്ടമി ഒക്ടോബർ 18 ഞായർ വൈകീട്ട് 6 മണിക്ക് പൂജവെപ്പ്. 19, 20 തിങ്കൾ, ചൊവ്വ അഷ്ടമി നവമി അടച്ചുപൂജ. 21 ബുധൻ വിജയദശമി പൂജയെടുപ്പ് വിദ്യാരംഭം രാവിലെ 9.30 ന് വിദ്യാഗോപാല മന്ത്രാർച്ചന. അർച്ചനയിൽ പങ്കെടുക്കുന്നവർ നിലവിളക്ക് നാക്കില പുഷ്പം എന്നിവ കൊണ്ടുവരേണ്ടതാണ്. പുസ്തകങ്ങൾ പ്രത്യേകം പൊതിഞ്ഞ് പേരെഴുതി കൊണ്ടുവരേണ്ടതാ ണെന്നും അർച്ചനയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പൂജിച്ച പേനയും വിദ്യാ സാരസ്വത ഘൃതം നെയ്യും പ്രസാദമായി നൽകുന്നതാണെന്നും ക്ഷേത്ര കമ്മറ്റി അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading