
പട്ടിക്കാട്. പഞ്ചായത്ത് ഓഫീസ് മുതൽ പീച്ചിറോഡ് ജങ്ഷൻ വരെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കൻ മേഖല ബസ് ജീവനക്കാർ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. ബസാർ റോഡിന്റെ ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ ഗതാഗതക്കുരക്കിനാണ് വഴിയൊരുക്കുന്നത്. ഇത് സ്വകാര്യ ബസുകളുടെ സഞ്ചാരത്തെ സാരമായി ബാധിക്കുന്നുണ്ട്. ബസുകൾ കടന്നുപോകുന്നതിന് കൂടുതൽ സമയം എടുക്കേണ്ടി വരുമ്പോൾ അത് മറ്റ് ബസ് ജീവനക്കാരുമായി വാക്കുതർക്കത്തിനും കാരണമാകുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അനധികൃത പാർക്കിങ് ഒഴിവാക്കുകയോ റോഡിന്റെ ഒരുവശം മാത്രം പാർക്കിങ് അനുവദിക്കുകയോ ചെയ്യണമെന്നതാണ് ബസ് ജീവനക്കാരുടെ ആവശ്യം. ഇക്കാര്യത്തിൽ പഞ്ചായത്ത് മുൻകൈ എടുത്ത് വ്യാപാരി പ്രധിനിധികളെയും ബസ് മുതലാളി പ്രധിനിധികളെയും ബസ് ജീവനക്കാരുടെ പ്രധിനിധികളെയും പീച്ചി പോലീസിനെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി മേൽപറഞ്ഞ കാര്യങ്ങൾക്കു ഒരു തീരുമാനം എടുക്കണമെന്നും കിഴക്കൻ മേഖല ബസ് ജീവനക്കാർ ആവശ്യപ്പെട്ടു.

Leave a Reply