
പയ്യനം. ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു പയ്യനം യൂണിറ്റ് സമ്മേളനം ബേബി ജോൺ നഗറിൽ സിഐടിയു പീച്ചി മേഖലാ പ്രസിഡന്റ് ഇ.വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എ.ജി മോഹനൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.ജി ബൈജു, സിപിഐഎം പീച്ചി ലോക്കൽകമ്മിറ്റി അംഗം എ.ജി സുബിൻ കുമാർ, സിപിഐഎം പയ്യനം ബ്രാഞ്ച് സെക്രട്ടറി അജയ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
പ്രസിഡണ്ടായി എ.ജി മോഹനനനെയും സെക്രട്ടറിയായി വി.എസ് ബൈജുവിനെയും ലീഡറായി കെ.എ ബെന്നി, ജോയിൻ സെക്രട്ടറിയായി എം.വി ബിനോയ് വൈസ് പ്രസിഡണ്ടായി എം.ജി സജി എന്നിവരെയും പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. സമ്മേളനത്തിന് വി.എസ് ബൈജു നന്ദി പറഞ്ഞു.

Leave a Reply