
പീച്ചി: രണ്ടാമത് ഏഷ്യൻ മാസ്‌റ്റേഴ്‌സ് രാജ്യാന്തര നീന്തൽ മത്സരത്തിൽ മൂന്ന് സ്വർണവും ഒരു വെങ്കല മെഡലും നേടി നാടിന്റെ അഭിമാനമായി മാറിയ പീച്ചി സ്വദേശിനി പറേതുണ്ടത്തിൽ സുശീല വേണുഗോപാലിനെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ കെ സി അഭിലാഷിന്റെ നേതൃത്വത്തിൽ ആദരിച്ചു. കഠിനാധ്വാനവും ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൈമുതലാക്കി രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച സുശീല നാടിന് അഭിമാനമാണെന്നും യുവതലമുറയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി മെമ്പർ ലീലാമ്മ തോമസ്, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ബാബു തോമസ്, ഷിബു പോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി നിജോ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എം പൗലോസ്, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി ജി ബേബി, സുജിത്ത് കെ എം, പഞ്ചായത്ത് മെമ്പർമാരായ സീന വർഗീസ്, സന്ധ്യാ ഷാജി, സി.ഡി ആന്റണി, തങ്കായി കുര്യൻ, യാക്കോബ് പയ്യപ്പള്ളി എന്നിവർ നേതൃത്വം നൽകി. പൊതുപ്രവർത്തകനായ ഷാജി പീച്ചിയുടെ സഹോദരിയാണ് സുശീല വേണുഗോപാൽ.

Leave a Reply