
പേരാമംഗലം: കൈപ്പറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിൽ. പൊന്നാനി തെക്കേപുറം സ്വദേശി മുഹമ്മദ് ഫാസിൽ (28), എടപ്പാൾ സ്വദേശിയായ ജിത്തു (36) എന്നിവരെയാണ് പേരാമംഗലം പൊലിസ് പിടികൂടിയത്.
സെപ്റ്റംബർ 12നു പുലർച്ചെ അമലനഗർ ബസ് സ്‌റ്റോപ്പിൽനിന്ന് കൈപ്പറമ്പ് സ്വദേശിയായ യുവാവിനെ പ്രതികൾ ബലമായി ബൈക്കിൽ പിടിച്ചുകയറ്റി പട്ടിക്കരയിൽ എത്തിച്ച് ഗുഗിൾ പേ വഴി 800 രൂപ ഭീഷണിപ്പെടുത്തി അയപ്പിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുത്തശേഷം ഇറക്കിവിടുകയുമായിരുന്നു. പ്രതികളെ പൊന്നാനി തട്ടാൻപടി പരിസരത്തുനിന്നാണ് അന്വേഷണസംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്ര തികളെ റിമാൻഡ് ചെയ്തു.

Leave a Reply