തൃശ്ശൂരിൽ കഞ്ചാവുമായി യുവഡോക്ടറെ പോലീസ് പിടികൂടി

തൃശൂർ : കയ്പമംഗലത്ത് കഞ്ചാവുമായി യുവഡോക്ടറെ പോലീസ് പിടികൂടി. നിലമ്പൂർ സ്വദേശി ഡോ. സോനു സുരേഷ് (34) ആണ് പിടിയിലായത്. കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇയാൾ.

രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കയ്പമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡോക്ടർ പിടിയിലായത്. ഇയാളിൽനിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഡോക്ടർക്ക് കഞ്ചാവ് എത്തിച്ച് നൽകിയ യുവാവിനെയും പോലീസ് പിടികൂടി. പെരിഞ്ഞനം സ്വദേശി അഭിനന്ദ് (25) ആണ് പിടിയിലായത്. ഇയാളുടെ താമസ സ്ഥലത്ത് റൂറൽ എസ്.പിയുടെ നിർദ്ദേശ പ്രകാരം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രദീപ്, സി.ഐ. വിപിൻ എന്നിവരുടെ നേതൃത്വത്തിൽ കയ്പമംഗലം പോലീസും, ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി.

കയ്പമംഗലം എസ്.ഐമാരായ ജയകുമാർ, അവിനാഷ്, ഡാൻസാഫ് എസ്.ഐ പ്രദീപ്, എ.എസ്.ഐ ലിജു, ബിജു, സുർജിത്ത്, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading