തൃശൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: ലഹരിമരുന്ന് കച്ചവടത്തിനെതിരെ നടത്തുന്ന പരിശോധനകളുടെ ഭാഗമായി ആളൂരില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി.

ആളൂർ പൊരുന്നുംകുന്ന് സ്വദേശി കോട്ടക്കല്‍ വീട്ടില്‍ ബിനു (26)വിനെയാണ് തൃശൂർ റൂറല്‍ ഡാൻസാഫ് സംഘവും ആളൂർ പൊലീസും ചേർന്ന് പിടികൂടിയത്.

ഞായറാഴ്ച പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 4.07 ഗ്രാം എംഡിഎംഎ, ലഹരി വില്‍പ്പനയിലൂടെ ലഭിച്ച 22000 രൂപ, ഡിജിറ്റല്‍ ത്രാസ് എന്നിവ പൊലീസ് കണ്ടെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading