
തൃശ്ശൂർ: കുറ്റൂരിൽ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പ്രവാസി യുവാവ് മരിച്ചു. വടക്കാഞ്ചേരി മിണാലൂർ ബൈപ്പാസിൽ താമസിക്കുന്ന പാറേങ്ങാട്ടിൽ പ്രദീപ്–ഇന്ദിര ദമ്പതികളുടെ മകൻ ശരത് (29) ആണ് മരിച്ചത്.
കൊട്ടേക്കാട് പള്ളിപ്പെരുന്നാളിന്റെ ഭാഗമായി സുഹൃത്തിന്റെ വീട്ടിലെത്തിയ ശരത് രാത്രി 10 മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുറ്റൂർ മിനി പാർക്ക് പരിസരത്തുവെച്ചായിരുന്നു അപകടം.
നാട്ടുകാർ ചേർന്ന് ശരത്തിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്.

Leave a Reply