മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് ഐക്യ ദാർഢ്യം: കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

മണ്ണുത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമര പരിപാടികൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി ആഹ്വാനമനുസരിച്ച് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നടത്തറ സെന്ററിൽ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു.

തുടർന്നു നടന്ന പ്രതിഷേധ യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എൻ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎ യുമായ എം പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ 326-ാം അനുഛേദം കൂട്ടായി യോഗത്തിൽ വായിച്ചു.

എം എൽ ബേബി, കെ സി അഭിലാഷ്, ലീലാമ്മ തോമസ്, എം യു മുത്തു, കെ പി ചാക്കോച്ചൻ, വി എസ് പ്രദീപ്. ജിത്ത് ചാക്കൊ , ടി എസ് ബിജു, നൗഷാദ് മാസ്റ്റർ, ജോയ്സൻ അചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.

ജോളി ജോർജ് , ബിന്ദു കാട്ടുങ്ങൽ, ഷെർളിമോഹൻ, മിനിവിനോദ്, ബാബു തോമസ്, ജെയ്സൻ . പുലിയള ക്കൽ, ചന്ദ്രൻമാരാക്കൽ, ബി എസ് എഡിസൻ , വിനോദ് തേനംപറമ്പിൽ, അജു തോമസ്, കെ എം പൗലോസ്, റെജി പാണക്കുടിയിൽ, എം യു അബൂബക്കർ. പി യു ചന്ദ്രശേഖരൻ, ബെന്നി കദളിക്കാട്ടിൽ, സന്ധ്യ ശിവദാസ് , ശോഭന വിദ്യാസാഗർ, ശ്രീരാഗ് , സുധാകരൻ എടത്തറ, റോണി കൂരിയൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading