
ഷൊർണൂർ: പാലക്കാട് – ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കയറ്റിവച്ച് ട്രെയിൻ പാളംതെറ്റിക്കാൻ ശ്രമിച്ച കേസിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. ബിഹാർ കതിഹാർമണിഹാരി സ്വദേശി ശുക്ലാൽമരയ്യ (24) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലത്തിനും ഷോർണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ മൂന്നിടങ്ങളിലാണ് ഇത്തരത്തിൽ ഭാരമുള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 10.30നും 11.30നും ഇടയിൽ മാന്നനൂർ, കാരക്കാട് എ കാബിൻ പരിസരം, കൂടാതെ മറ്റൊരു ഇടത്തും ഇത്തരത്തിൽ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
കോൺക്രീറ്റ് സ്ലാബും റെയിൽ ഉരുക്കു കഷണവും ഒരു ചാക്ക് കട്ടപിടിച്ച സിമന്റും ട്രാക്കിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവസ്ഥലത്തുനിന്ന് ബിഹാർ സ്വദേശിയായ ഷുക്ലാൽ മറിയയെന്ന യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തത്.

Leave a Reply