
പാലക്കാട്. ഒറ്റപ്പാലം കടമ്പൂർ മാണിക്കംപാറയില്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു. അപകടസമയം വീട്ടിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. മാണിക്കംപാറ സ്വദേശികളായ ജാനകി (60), ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയുണ്ടായ അപകടത്തില്‍ വീട് പൂർണമായും തകർന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ച്ചില്ലുകളും തകർന്നു. സംഭവത്തില്‍ കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല.

Leave a Reply