
പട്ടിക്കാട്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും പാണഞ്ചേരി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമായ ടി.പി. ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് പട്ടിക്കാട് സെന്ററിൽ സർവകക്ഷി അനുസ്മരണയോഗം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എം.പി.വിൻസന്റ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് ഭാസ്‌കരൻ ആദംകാവിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എൻ.വിജയകുമാർ, ഡിസിസി ജനറൽ സെക്രട്ടറി കെ.സി.അഭിലാഷ്, കെപിസിസി അംഗം ലീലാമ്മ തോമസ്, സിപിഎം ലോക്കൽ സെക്രട്ടറി കെ.കെ ഷൂജൻ, സിപിഐ അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറി ജിനീഷ് പീച്ചി, ബിജെപി പാണഞ്ചേരി ഏരിയ പ്രസിഡന്റ് ജയൻ പുശേരി, കേരള കോൺഗ്രസ് ജില്ലാ വൈസ്പ്രസിഡന്റ് സോമൻ കൊളപ്പാറ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, സാവിത്രി സദാനന്ദൻ, കെ.വി.ചന്ദ്രൻ, ബാബു തോമസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply