
തൃശ്ശൂർ: പൂങ്കുന്നം പറക്കാട്ട് ലൈനിലെ വാടകവീട്ടിൽ അസന്മാർഗിക പ്രവർത്തനങ്ങൾ നടത്തിയെന്ന കേസിൽ ഏഴുപേരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ്, അസം, നാഗാലാൻഡ് സ്വദേശികളായ സിക്കന്ദർ റായ് (31), സൻസല ബിശ്വാസ് (26), സിബഘോഷ് (28), ജഗെൻ സുയിം (30), ബിമൽ പുർത്തി (30), ബൊറോൺ ബെഗ്ര (28), ഹുത്ഡി സീമ (20) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ 19-ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സിക്കന്ദർ റായിയുടെയും സൻസല ബിശ്വാസിന്റെയും നേതൃത്വത്തിലാണ് വീട് വാടകയ്ക്കെടുത്ത് പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply