
തൃശൂർ. വലപ്പാട് ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ വൻ പുകയില ശേഖരം പിടികൂടി. സ്‌റ്റേഷൻ റൗഡിയെന്ന് പോലീസ് രേഖകളിലുള്ള വലപ്പാട് കോതകുളം സ്വദേശി ദിലീപിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
വീട്ടിലും ഇലക്ട്രിക് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുമായി സൂക്ഷിച്ചിരുന്ന 4,680 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കുട്ടികൾക്കും 18 വയസ്സിൽ താഴെയുള്ളവർക്കും പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയതിന് വലപ്പാട്, കൈപ്പമംഗലം പോലീസ് സ്‌റ്റേഷൻ പരിധികളിലായി ഒൻപത് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply