
തൃശൂർ: കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിമൂലം ദുരിതം അനുഭവിക്കുന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. ദി കേരള സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ 27 മുതൽ സെക്രട്ടേറിയറ്റിനു മുമ്പിലാണു സമരം.
പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് ഡീസലടിക്കാനും തൊഴിലാളികൾക്കു മാന്യമായ വേതനം നൽകാനുമുള്ള ദിവസ വരുമാനം ലഭിക്കാതെ സ്വകാര്യ ബസ് വ്യവസായമേഖല തകർന്നുകൊണ്ടിരിക്കുകയാണെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ എന്നിവർ പറഞ്ഞു.
കളക്ടറേറ്റ് മാർച്ച് ഉൾപ്പെടെ നടത്തിയിട്ടും വിഷയത്തിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പത്മകുമാർ കമ്മിഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ഉൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സമരം നടത്താൻ എം.എസ്. പ്രേംകുമാറിന്റെ നേതൃത്വത്തിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായത്.

Leave a Reply