സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച

പട്ടിക്കാട്. ഫ്രണ്ട്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഒക്ടോബർ 25 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ക്ലബ് പരിസരത്ത് നടക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് മിതമായ നിരക്കിൽ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യമുണ്ടാകും. ഹെൽത്ത് കാർഡുള്ളവർക്ക് ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നൽകും. കണ്ണട ആവശ്യമുള്ളവർ ക്യാമ്പ് ദിവസം അഡ്വാൻസ് തുക നൽകി ബുക്ക് ചെയ്യണം.

എല്ലാ പ്രായത്തിലുള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാം. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർ അത് ക്യാമ്പിൽ കൊണ്ടുവരണം. മെഡിസെപ്, ECHS ആനുകൂല്യങ്ങളും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9744447476, 9605367292

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading