
പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചി വില്ലേജ് ഓഫീസിൽ ഒരാഴ്ചയായി വില്ലേജ് ഓഫീസറുടെ സേവനം ലഭിക്കുന്നില്ല. തൃശൂർ ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള മലയോര ഗ്രാമപഞ്ചായത്തായ പാണഞ്ചേരിയിൽ ഇത്തരത്തിൽ വില്ലേജ് ഓഫീസറുടെ സേവനം ലഭിക്കാതെ വരുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം വില്ലേജ് ഓഫീസറുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗ്ഗീസ് ജില്ലാ കളക്ടർക്കും തൃശൂർ തഹസിൽദാറിനും പരാതി നൽകി. എത്രയും വേഗം വില്ലേജ് ഓഫീസറുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Leave a Reply