ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം തമിഴ്‌നാട് ചെക് പോസ്റ്റുകളിൽ ജാഗ്രതാ നിർദേശം

തേനി. തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്.

രക്ഷപെട്ടവർക്കായി പൊലീസ് പരിശോധ നടത്തുന്നു. ഒരാളെ പിടികൂടി. കേരളതമിഴ്‌നാട് അതിർത്തിലെ ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദേശം നൽകി. രക്ഷപ്പെട്ടവർ ഇടുക്കി വഴി കേരളത്തിലേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് നിർദേശം നൽകിയത്. തടവുകാരുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു.

Leave a Reply

Powered by WordPress.com.

Up ↑