എടപ്പലം കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടറെയും കാത്ത് രോഗികൾ; ഒൻപത് മണിയായിട്ടും ഒ.പി. ആരംഭിച്ചില്ലെന്ന് പരാതി

പട്ടിക്കാട്. എടപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ ഒൻപത് മണിയായിട്ടും ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിച്ചില്ലെന്ന് പരാതി. ഇതോടെ രോഗികളും ദുരിതത്തിലായി. രാവിലെ തന്നെ ചികിത്സ തേടിയെത്തിയ നിരവധി രോഗികളാണ് ഒ.പി. ആരംഭിക്കുന്നതും ഡോക്ടർ എത്തുന്നതും കാത്ത് ആശുപത്രിയിൽ കഴിയേണ്ടിവരുന്നത്. പ്രത്യേകിച്ച് പ്രായമായവരും പ്രമേഹരോഗികളുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഷുഗർ പരിശോധിക്കുന്നതിനായി രാവിലെ ഭക്ഷണം കഴിക്കാതെയാണ് വയോജനങ്ങൾ ഉൾപ്പെടെയുള്ള രോഗികൾ എത്തുന്നത്.

സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ എത്തുന്ന സാധാരണക്കാർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാൻ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒ.പി. പ്രവർത്തനം സമയബന്ധിതമായി ആരംഭിക്കുന്നതിനും ഡോക്ടറുടെ സേവനം ഉറപ്പാക്കുന്നതിനും സ്ഥിരമായ നിരീക്ഷണവും ആവശ്യമായ നടപടികളും സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading