
പുത്തൂർ: മാന്ദാമംഗലം കൊളാംകുണ്ടിൽ പുലിയെ കണ്ടതായി അഭ്യൂഹം. ടാപ്പിംഗ് തൊഴിലാളിയാണ് പുലിയെ കണ്ടത്. പുലിയെ കണ്ട സ്ഥലം ജനപ്രതിനിധികൾ സന്ദർശിച്ചു. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ, വൈസ് പ്രസിഡന്റ് മിനി റെജി എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.

Leave a Reply