ചേരാനെല്ലൂർ അപകടം; കാറിന്റെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യും

കൊച്ചി: ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. കാറിന്റെ ഉടമയും പതിനേഴുകാരന്റെ പിതാവുമായ അഡീഷണൽ ജില്ലാ ജഡ്ജിക്ക് ഇന്നു കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും. പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതാണ് നടപടിക്ക് ആധാരം. നോട്ടീസിൽ പിതാവ് നൽകുന്ന വിശദീകരണം പരിശോധിച്ചശേഷമായിരിക്കും തുടർനടപടികൾ.

ആർടിഒ ടി.പി.യൂസഫിന്റെ നിർദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ കാർ പരിശോധിച്ചു. അമിതവേഗത്തിൽ ഓടിച്ച കാർ നിയന്ത്രണംവിട്ടതാണ് അപകടത്തിനു കാരണമായതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലെ കണ്ടെത്തൽ. പരിശോധനയിൽ വാഹനത്തിന് സാങ്കേതിക തകരാറുകളൊന്നും കണ്ടെത്തിയില്ല.

Leave a Reply

Powered by WordPress.com.

Up ↑