വയോധികയെ ആക്രമിച്ച് സ്വർണ്ണവളകൾ കവർന്ന പ്രതി പിടിയിൽ

തൃശ്ശൂർ. വാടാനപ്പിള്ളിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണവളകളും മറ്റ് ആഭരണങ്ങളും കവർച്ച ചെയ്ത കേസിൽ പ്രതിയെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പട്ടിലങ്ങാടി സ്വദേശി മേലെപുത്തൻവീട്ടിൽ ഷാജി (49) ആണ് അറസ്റ്റിലായത്. പ്രതിയുടെ പക്കൽ നിന്നും മോഷണം മുതൽ വിറ്റതിലൂടെ ലഭിച്ച 1,70,500 രൂപയും കണ്ടെടുത്തു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

തളിക്കുളം തമ്പാൻകടവ് വലിയകത്ത് വീട്ടിൽ ശങ്കരന്റെ ഭാര്യ മാധവി (78) ആണ് കവർച്ചയ്ക്കിരയായത്. മുൻപ് മരം മുറിക്കുന്നതിനായി പരാതിക്കാരിയുടെ വീട്ടിലെത്തിയ പരിചയം മുതലെടുത്താണ് പ്രതി കവർച്ച നടത്തിയത്.

Leave a Reply

Powered by WordPress.com.

Up ↑