
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ സെക്രട്ടേറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സംഘടന സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവരാണ് ഇന്നലെ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.
കോൺട്രാക്ട് കാരേജ് ഓപ്പറേറ്റീവ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സിറാജ് ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രിയദർശിനി സർവീസ് നടപ്പാക്കിയതിനെത്തുടർന്ന് ദുരിതത്തിലായ സ്വകാര്യ ബസ് ഉടമകളെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം.

Leave a Reply