
തൃശൂർ. മണ്ണുത്തി ഫാം പടിക്ക് സമീപം വീണ് പരിക്കേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ മരണപ്പെട്ടു. ഫോട്ടോയിൽ കാണുന്ന ആന്റണി (59) എന്ന പേരുള്ള ആൾ ഒക്ടോബർ 18-ന് രാവിലെയാണ് മരണപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബർ 14-നാണ് ഇയാൾക്ക് വീണ് പരിക്കേറ്റത്. സംഭവത്തിൽ മണ്ണുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ചോ ഇയാളുടെ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ മണ്ണുത്തി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0487 2370280, 9497933518 (എസ്.ഐ).

Leave a Reply