
തൃശ്ശൂർ. വിയ്യൂർ ജയിലിനു മുന്നിൽ നിന്നും റിമാൻഡ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് പോലീസ് അടിപിടി കേസിൽ അറസ്റ്റ് ചെയ്ത കോലഴി സ്വദേശി ആഷിക് (22) ആണ് രക്ഷപ്പെട്ടത്. കേസിൽ കോടതി റിമാൻഡ് ചെയ്ത ആഷിക്കിനെ ജയിലിലേക്ക് എത്തിക്കുന്നതിനിടയാണ് ജയിലിനു മുന്നിൽ വച്ച് ജീപ്പിൽ നിന്നും കൈവിലങ്ങുമായി ഇറങ്ങി ഓടിയത്. ജീപ്പിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ പുറകെ ഓടിയെങ്കിലും ആഷിക്കിനെ പിടികൂടാനായില്ല. കൈവിലങ്ങ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ വൈകിട്ട് 7 മണിയോടെ ആണ് സംഭവം. പ്രതിയെ പിടികൂടുന്നതിനായി തൃശ്ശൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ നടത്തിവരികയാണ്. തിങ്കളാഴ്ച ആണ് ആഷിക്കിനെ അടിപിടി കേസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Leave a Reply