പാലിയേക്കര ടോൾപ്ലാസയിൽ വിസർജ്യം തള്ളി ടൂറിസ്റ്റ് ബസ്

തൃശൂർ. പാലിയേക്കര ടോൾപ്ലാസയിൽ വിസർജ്യം തള്ളിയ ടൂറിസ്റ്റ് ബസിനെതിരേ പരാതി. ബസിന്റെ യൂറിനറി ടാങ്കിൽനിന്നുള്ള മനുഷ്യ വിസർജ്യമാണ് ട്രാക്കിൽ തള്ളിയത്. ടോൾപ്ലാസ അധികൃതർ ദൃശ്യങ്ങൾ സഹിതം പുതുക്കാട് പൊലിസിൽ പരാതി നൽകി.

ഫാസ്ടാഗ് റീഡ് ചെയ്യാൻ ബസ് ടോൾ ബൂത്തിന് മുന്നിൽ നിർത്തുന്നതിനിടെ ടാങ്കിലെ മാലിന്യം തുറന്നുവിട്ടതായി പരാതിയിൽ പറയുന്നു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ടോൾപ്ലാസ അധികൃതർ പറയുന്നത്.

Leave a Reply

Powered by WordPress.com.

Up ↑