
പാലക്കാട്. പട്ടാമ്പി കറുകപ്പുത്തൂരിൽ മണ്ണിട്ട് നികത്തുന്നതിനിടെ മൺകൂന ഇടിഞ്ഞ് ടോറസ് ലോറി ക്വാറിയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ചാത്തന്നൂർ ചാലാച്ചി സ്വദേശിയായ താഹിർ ആണ് ലോറിയിലുണ്ടായിരുന്നത്. ആറുമാസം മുൻപ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ ടോറസ് ലോറി കുളത്തിലെ ചെളിയിലേക്ക് പൂർണ്ണമായി താഴ്ന്നുപോയി. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ലോറിയോ ഡ്രൈവരെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും (ഫയർഫോഴ്സ്) പ്രത്യേക സ്കൂബാ ഡൈവിങ് സംഘവും സ്ഥലത്തെത്തി വെള്ളത്തിനടിയിലും ചെളിയിലും ഊർജ്ജിതമായ തെരച്ചിൽ നടത്തിവരികയാണ്.

Leave a Reply