ബസ് സമരത്തിൽ പങ്കെടുക്കില്ലെന്ന് തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷൻ

തൃശൂർ: സംസ്ഥാനത്ത് നവംബർ മൂന്നുമുതൽ നടക്കുന്ന ബസ് സമരത്തിൽ പങ്കെടുക്കില്ലെന്ന് തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷൻ അറിയിച്ചു. നിലവിൽ സെക്രട്ടേറിയറ്റ് പരിസരത്ത് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തെ പിന്തുണച്ച് പങ്കെടുക്കുന്നുണ്ടെന്നും സമരത്തിന്റെ അവസാനഘട്ടത്തിൽ മാത്രമേ സർവീസ് നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള സമരത്തിലേക്കു കടക്കുകയുള്ളുവെന്നും പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ എന്നിവർ വ്യക്തമാക്കി.

സെക്രട്ടേറിയറ്റ് പരിസരത്തു നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ ഇന്ന് തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ ഫെഡറേഷൻ നേതാക്കൾ പങ്കെടുക്കും.

Leave a Reply

Powered by WordPress.com.

Up ↑