പാലപ്പിള്ളിയിൽ കാട്ടാന കിണറ്റിൽ വീണു

തൃശൂർ. പാലപ്പിള്ളി കുണ്ടായിയിൽ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടാന വീണു. ഇന്ന് പുലർച്ചെയാണ് സംഭവം. റോഡിനോട് ചേർന്നുള്ള ഹാരിസൺ കമ്പനിയുടെ തോട്ടത്തിലെ കിണറ്റിലാണ് ഒറ്റക്കൊമ്പൻ വീണത്. രാവിലെ ജോലിക്ക് എത്തിയ തോട്ടം തൊഴിലാളികളാണ് ആനയെ കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Leave a Reply

Powered by WordPress.com.

Up ↑