
തിരുവനന്തപുരം: പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇനിമുതൽ 100 സിവിൽ പൊലിസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30 പേർ വനിതകളായിരിക്കും. നിലവിൽ 9:1 ആണ് വനിതാ പ്രാതിനിധ്യം. ഇത് 7:3 ആക്കാനാണ് തീരുമാനം. ഡിജിപി റവാഡ ചന്ദ്രശേഖർ സമർപ്പിച്ച ശിപാർശയാണ് മന്ത്രിസഭ അംഗീകരിച്ചത്. യുഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിലും ഇത് ഉൾപ്പെടുത്തിയിരുന്നു.

Leave a Reply