
പാലക്കാട്. കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതക കേസിൽ അമ്മയുടെ സുഹൃത്തും പിടിയിലായി. രണ്ടാം പ്രതി മാർട്ടിനെ കുടുക്കിയത് വാട്സ് ആപ് ചാറ്റുകള്‍. കുട്ടികളെ ഒഴിവാക്കി വന്നാല്‍ സ്വീകരിക്കാമെന്ന് നിവേദ്യയ്ക്ക് മാർട്ടിൻ ഉറപ്പുനല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇരുവരും ചേർന്ന് കുഞ്ഞുങ്ങളെ കൊല്ലാൻ തീരുമാനിച്ചത്. ഇതിൻ്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കുട്ടികളെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തി. കുട്ടികളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടില്‍ നിന്ന് പോയി. പിന്നീട് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് സമീപത്തെ വീടുകളില്‍ അന്വേഷിച്ചുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply